കാബൂൾ: ടി 20 ലോകകപ്പിനായി ഖത്തറിലോ അബുദബിയിലോ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്‌ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനം. കൂടാതെ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നടത്തുമെന്നും ബോർഡ് അറിയിച്ചു.
പാകിസ്ഥാനും ശ്രീലങ്കയ്ക്കും എതിരെയുള്ള പരമ്പരകൾ വിമാന സർവീസ് ലഭ്യമല്ലാത്തതിനാൽ 2022ലേക്ക് മാറ്റിവെക്കേണ്ടിവന്നു. ലോകകപ്പിനു മുൻപ് വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നടത്താൻ പദ്ധതിയുണ്ടെന്ന് ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ ഹാമിദ് ഷിൻവാരി പറഞ്ഞു. ഓസ്ട്രേലിയ, വിൻഡീസ് ബോർഡുകൾ അംഗീകരിച്ചതിനു ശേഷം ഈ പരമ്പര ഞങ്ങൾ സംഘടിപ്പിക്കും.