കേരളം

kerala

ETV Bharat / sports

കൊവിഡ് മൂലം മാറ്റിയത് രണ്ടുതവണ ; ഒടുവില്‍ ഹാറ്റിയെ മിന്നുകെട്ടി ആദം സാംപ - വധു

കൊവിഡ് കാരണം രണ്ടുതവണ മാറ്റിവച്ച വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Adam Zampa  married  ആദം സാംപ വിവാഹിതനായി  ആദം സാംപ  വധു  ഹാറ്റി ലെ പാൽമര്‍
ആദം സാംപ വിവാഹിതനായി വധു ഹാറ്റി ലെ പാൽമര്‍

By

Published : Jun 21, 2021, 10:19 PM IST

മെൽബൺ : ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം സാംപ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ ഹാറ്റി ലെ പാൽമറാണ് വധു. കൊവിഡ് കാരണം രണ്ടു തവണ മാറ്റിവച്ച വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. അതേസമയം വിവാഹിതനായ വാര്‍ത്ത സാംപ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചിട്ടില്ല. വിവാഹ വസ്ത്രം തയ്യാറാക്കിയ കേറ്റ് വില്ല എന്ന സ്ഥാപനമാണ് നവദമ്പതികളുടെ ചിത്രം പുറത്തുവിട്ടത്.

also read: 'ലൈറ്റ്നിങ്ങും', 'തണ്ടറും' ബോള്‍ട്ടിന് ചുറ്റും എപ്പോഴും കൊടുങ്കാറ്റാവുമെന്ന് ആരാധകര്‍

ഇതോടെയാണ് താരത്തിന്‍റെ വിവാഹവാര്‍ത്ത ആരാധകർ അറിഞ്ഞത്. അതേസമയം ലെഗ് സ്പിന്നറായ സാംപ വെസ്റ്റിൻഡീസിനെതിരെയാണ് ഇനി കളിക്കാനിറങ്ങുക. ജൂലൈയിലാണ് ഓസ്ട്രേലിയയുടെ വെസ്റ്റിൻഡീസ് പര്യടനം. അഞ്ച് ടി20 , മൂന്ന് ഏകദിനം എന്നിങ്ങനെയാണ് മത്സരങ്ങള്‍.

ABOUT THE AUTHOR

...view details