ഡബ്ലിന്‍:നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah). അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ (Ireland vs India) ആദ്യ മത്സരത്തില്‍ പന്തുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്‌ക്ക് സാധിച്ചിരുന്നു. രണ്ട് വിക്കറ്റുകളായിരുന്നു ആ മത്സരത്തില്‍ ബുംറ എറിഞ്ഞിട്ടത്.
11 മാസക്കാലം മൈതാനത്തിന് പുറത്തായിരുന്ന താരം തിരിച്ചുവരവിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ പിഴുതിരുന്നു. ആദ്യ മത്സരത്തിലെ പ്രകടനം ഒരുപടി കൂടാന്‍ മെച്ചപ്പെടുത്താന്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബുംറയ്‌ക്ക് സാധിച്ചു. ഇന്നലെ, ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ നടന്ന അയര്‍ലന്‍ഡ് -ഇന്ത്യ പോരാട്ടത്തിലും രണ്ട് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.
നാലോവറും പന്തെറിഞ്ഞ ഇന്ത്യന്‍ നായകൻ ഒരു മെയ്‌ഡന്‍ ഓവര്‍ ഉള്‍പ്പടെ ആകെ 15 റണ്‍സ് മാത്രമായിരുന്നു വിട്ടുകൊടുത്തത്. ഇന്നലെ (ഓഗസ്റ്റ് 20) രണ്ട് വിക്കറ്റ് നേടിയതോടെ രാജ്യാന്തര ടി20യില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കും (Most T20I Wickets for India) ബുംറയ്‌ക്കെത്താനായിരുന്നു. 62 മത്സരങ്ങള്‍ കളിച്ച ബുംറ 74 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.
ലോകകപ്പ് പ്രതീക്ഷകള്‍ വാനോളം :അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ ഉറപ്പിച്ച മത്സരത്തില്‍ നായകന്‍ ബുംറയുടെ പ്രകടനത്തിന് പത്തില്‍ പത്ത് മാര്‍ക്കും അര്‍ഹിക്കുന്നുണ്ടെന്ന് മുന്‍ താരം അഭിഷേക് നായര്‍ പറഞ്ഞു (Abhishek Nayar Praisd Jasprit Bumrah). രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ 33 റണ്‍സിന്‍റെ ജയമാണ് ഐറിഷ് പടയ്‌ക്കെതിരെ നേടിയത്. ഇതിന് പിന്നാലെ ആയിരുന്നു അഭിഷേക് നായര്‍ ജസ്‌പ്രീത് ബുംറയെ പ്രശംസിച്ചത്.