കേരളം

kerala

ETV Bharat / sports

ചേട്ടന്മാര് തോല്‍ക്കുമ്പോ... അനിയന്മാരുടെ മുട്ടന്‍ പണി; ബംഗ്ലാദേശ് എ ടീമിന് എതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്‌ക്ക് - അഭിമന്യൂ ഇശ്വരന്‍

ബംഗ്ലാദേശ് എ ടീമിന് എതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കി ഇന്ത്യ എ. സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

Abhimanyu Easwaran  Saurabh Kumar  India A vs Bangladesh A  ഇന്ത്യ എ vs ബംഗ്ലാദേശ് എ  അഭിമന്യൂ ഇശ്വരന്‍  സൗരഭ് കുമാര്‍
ബംഗ്ലാദേശ് എയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്‌ക്ക്

By

Published : Dec 9, 2022, 4:46 PM IST

സില്‍ഹെറ്റ്: ബംഗ്ലാദേശ് എ ടീമിന് എതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പര ഇന്ത്യ എയ്ക്ക്. ആദ്യ കളി സമനിലയില്‍ അവസാനിച്ചപ്പോള്‍ സില്‍ഹെറ്റ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഇന്നിങ്‌സിനും 123 റണ്‍സിനും ജയിച്ചാണ് ഇന്ത്യ പരമ്പര പിടിച്ചത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 252 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ സന്ദര്‍ശകര്‍ 562 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ആതിഥേയരെ 187 റണ്‍സില്‍ എറിഞ്ഞൊതുക്കിയാണ് ഇന്ത്യ വിജയം നേടിയത്. സ്‌കോര്‍: ബംഗ്ലാദേശ് 252 & 187, ഇന്ത്യ 562/ 9 (ഡി).

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിനെ ആറ് വിക്കറ്റുമായി തിളങ്ങിയ ഓള്‍ റൗണ്ടര്‍ സൗരഭ് കുമാറാണ് തകര്‍ത്തത്. 93 റണ്‍സുമായി പുറത്താവാതെ നിന്ന ഷദ്മാന്‍ ഇസ്ലാമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. ഷഹദത് ഹുസൈന്‍ (29), ജകേര്‍ അലി (22), മഹ്മുദുള്‍ ഹസന്‍ ജോയ് (10), സാകിര്‍ ഹസന്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

മൊമിനുള്‍ ഹഖ് (6), സുമോണ്‍ ഖാന്‍ (8), ആഷിഖുര്‍ സമാന്‍ (6) എന്നിവരാണ് അക്കൗണ്ട് തുറന്ന മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി ഉമേഷ് യാദവ്, നവ്ദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍റെ സെഞ്ചുറിയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 248 പന്തില്‍ രണ്ട് സിക്‌സും 14 ഫോറും സഹിതം 157 റണ്‍സാണ് താരം നേടിയത്.

അര്‍ധ സെഞ്ചുറി പ്രടനവുമായി ജയന്ത് യാദവ് (83), ശ്രീകര്‍ ഭരത് (77), സൗരഭ് കുമാര്‍ (55), ചേതേശ്വര്‍ പുജാര (52), നവ്ദീപ് സൈനി (50) എന്നിവരും തിളങ്ങി. യശസ്വി ജയ്‌സ്വാള്‍ (12), യാഷ് ദുള്‍ (17), സര്‍ഫറാസ് ഖാന്‍ (0), ഉമേഷ് യാദവ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുകേഷ് കുമാര്‍ (18) നവ്ദീപിനൊപ്പം പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി ഹസന്‍ മുറാദ്, മുഷ്ഫിക് ഹസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ഒന്നാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിനെ ആറ് വിക്കറ്റുമായി തിളങ്ങിയ മുകേഷ് കുമാറിന്‍റെ പ്രകടനമാണ് 252 റണ്‍സില്‍ പിടിച്ച് നിര്‍ത്തിയത്. ആതിഥേയര്‍ക്കായി ഷഹാദത് ഹുസൈന്‍ (80), ജകേര്‍ അലി (62) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ സാകിര്‍ ഹസനും (46) ഭേദപ്പെട്ട പ്രകടനം നടത്തി.

ഷദ്മാന്‍ ഇസ്ലാം (4), മഹ്മുദുല്‍ ഹസന്‍ ജോയ് (12), മൊമിനുള്‍ ഹഖ് (15), മിതുന്‍ (4), സുമോന്‍ ഖാന്‍ (4), ആഷിഖുര്‍ റഹ്മാന്‍ (21), മുശ്ഫിക് ഹസന്‍ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഹസന്‍ മുറാദ് (0) പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി ഉമേഷ് യാദവ്, ജയന്ത് യാദവ് എന്നിവരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ALSO READ:'ഇത് ഇന്ത്യന്‍ ടീമല്ല, രാജ്യത്തിനായി കളിക്കുന്നതിലെ അഭിനിവേശം അവര്‍ക്കില്ല'; രോഹിത്തിനെയും സംഘത്തിനെയും നിര്‍ത്തിപ്പൊരിച്ച് മദന്‍ ലാല്‍

ABOUT THE AUTHOR

...view details