കേരളം

kerala

ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും റുതുരാജ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

By ETV Bharat Kerala Team

Published : Dec 23, 2023, 5:12 PM IST

Abhimanyu Easwaran replaces Ruturaj Gaikwad: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡില്‍ അഭിമന്യു ഈശ്വരനെ ഉള്‍പ്പെടുത്തി.

India Test squad for South Africa test  Abhimanyu Easwaran replaces Ruturaj Gaikwad  Abhimanyu Easwaran in India Test squad  Ruturaj Gaikwad ruled out of SA test series  Ind vs SA test schedule  Ruturaj Gaikwad Injury  റുതുരാജ് ഗെയ്‌ക്‌വാദ്  റുതുരാജ് ഗെയ്‌ക്‌വാദ് പരിക്ക്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  അഭിമന്യു ഈശ്വരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍
Abhimanyu Easwaran replaces Ruturaj Gaikwad in India Test squad for South Africa test

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പരിക്കേറ്റ് പുറത്തായ റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ പ്രഖ്യാപിച്ചു. ബംഗാൾ ബാറ്റര്‍ അഭിമന്യു ഈശ്വരനെയാണ് ഗെയ്‌ക്‌വാദിന്‍റെ പകരക്കാരനായി ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡില്‍ ചേര്‍ത്തിരിക്കുന്നത്. (Abhimanyu Easwaran replaces Ruturaj Gaikwad in India Test squad for South Africa test).

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 26-കാരനായ റുതുരാജ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ (India vs South Africa) നിന്നും പുറത്തായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്നാണ് ബിസിസിഐ ഇതു സ്ഥിരീകരിച്ചിരിക്കുന്നത്.(Ruturaj Gaikwad ruled out of SA test series)

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ എകദിന പരമ്പരയ്‌ക്ക് ഇടെയാണ് റുതുരാജിന് പരിക്കേല്‍ക്കുന്നത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുവെ താരത്തിന്‍റെ വലത് കയ്യിലെ മോതിര വിരലിനാണ് പരിക്ക് പറ്റിയത്. ഇതേ തുടര്‍ന്ന് മൂന്നാം ഏകദിനത്തിന് റുതുരാജ് ഇറങ്ങിയിരുന്നില്ല.(Ruturaj Gaikwad Injury)

വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷം ബിസിസിഐ മെഡിക്കൽ ടീമിന്‍റെ നിര്‍ദേശ പ്രകാരമാണ് താരത്തെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. അതേസമയം പരിക്കിനെ തുടര്‍ന്ന്ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും പുറത്താവുന്ന രണ്ടാമത്തെ കളിക്കാരനാണ് റുതുരാജ് ഗെയ്‌ക്‌വാദ്. നേരത്തെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്കാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിക്കാന്‍ കഴിയാതെ വന്നത്.

ഏകദിന ലോകകപ്പിനിടെ (Cricekt World Cup 2023) കണങ്കാലിന് പറ്റിയ പരിക്കാണ് ഷമിയ്‌ക്ക് തിരിച്ചടിയായത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയത്. ടീമിന്‍റെ ആദ്യ നാല് മത്സരങ്ങളിലും പുറത്തിരുന്ന 33-കാരന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് പ്ലേയിങ് ഇലവനിലേക്ക് വഴി തുറന്നിരുന്നത്.

എന്നാല്‍ തുടര്‍ന്ന് കളിച്ച മത്സരങ്ങളില്‍ എതിര്‍ ബാറ്റിങ് നിരയ്‌ക്ക് വമ്പന്‍ പ്രഹരമേല്‍പ്പിച്ച ഷമി തിളങ്ങി. ഏഴ്‌ മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് താരം ഏറിഞ്ഞിട്ടത്. ഇതോടെ ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരനാവാനും താരത്തിന് കഴിഞ്ഞിരുന്നു. ഈ മികവ് പ്രോട്ടീസിനെതിരെയും ഷമി തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍ ഫിറ്റ്‌നസിന് വിധേയനായി മാത്രമേ താരത്തെ കളിപ്പിക്കൂവെന്ന് ടീം പ്രഖ്യാപന വേളയില്‍ തന്നെ സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. അതേസമയം രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യ കളിക്കുന്നത്. ഡിസംബർ 26-ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് അരങ്ങേറുക (Ind vs SA test schedule).

ALSO READ: ETV Bharat exclusive | അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ സൂര്യയില്ല; ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎസ് ഭരത്, കെ എൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ. അഭിമന്യു ഈശ്വരന്‍ (India Test squad for South Africa test).

ABOUT THE AUTHOR

...view details