മുംബൈ:ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്ഥാന്‍റെ തോല്‍വിയില്‍ ബോളിവുഡ് നടി ഐശ്വര്യ റായിയെ അധിക്ഷേപിക്കുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്‌തതിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി മുന്‍ താരം അബ്‌ദുള്‍ റസാഖ്. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യന്‍ ടീമിനെ പരിഹസിച്ചാണ് അബ്‌ദുള്‍ റസാഖ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് (Abdul Razzaq's Bizarre Remark On Team India). ഓസ്ട്രേലിയന്‍ ടീമിനോട് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റതോടെ ക്രിക്കറ്റ് ജയിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഒരു പാക് മാധ്യമത്തോട് അഭിപ്രായപ്പെട്ടു (Abdul Razzaq On Team India Loss In Cricket World Cup 2023 Final).
'ഇവിടെ ക്രിക്കറ്റാണ് ഇപ്പോള്‍ ജയിച്ചിരിക്കുന്നത്. പിച്ചിന്‍റെ സാഹചര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇന്ത്യന്‍ ടീം ശ്രമിച്ചത്. അതുകൊണ്ട് തന്നെ അവര്‍ ലോകകപ്പ് ജയിച്ചിരുന്നെങ്കില്‍ അതൊരു ദുരന്ത നിമിഷമാകുമായിരുന്നു.
കരുത്തരായ ടീമുകള്‍ ക്രിക്കറ്റില്‍ തങ്ങളുടെ ശോഭ തെളിയിക്കണം. ഇന്ത്യയാണ് ലോക കിരീടം നേടിയിരുന്നതെങ്കില്‍ അത് ഏറ്റവും മോശമായ കാര്യമായെന്നേ ഞാന്‍ പറയൂ. മത്സരത്തിന്‍റെ സാഹചര്യങ്ങളും കളിക്കുപയോഗിക്കുന്ന പിച്ചും ഇരു ടീമുകള്‍ക്കും അനുകൂലമായിരിക്കണം. ഒരുപക്ഷേ വിരാട് കോലി ഫൈനലിലും സെഞ്ച്വറിയടിച്ചിരുന്നെങ്കില്‍ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു'- അബ്‌ദുള്‍ റസാഖ് പറഞ്ഞു.