ജോഹന്നാസ്ബർഗ്:ടി20 ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് കളിക്കില്ലെന്ന് വ്യക്തമാക്കി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്‌എ). വിരമിക്കാനുള്ള തീരുമാനം എന്നന്നേക്കുമായിരുന്നുവെന്ന് താരം വ്യക്തമാക്കിയതായും, ഇതുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള ചര്‍ച്ചകളും അവസാനിപ്പിച്ചതായുമാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസ്തവനയില്‍ വ്യക്തമാക്കിയത്.
2018ലാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാൻ താൻ ഒരുക്കമാണെന്ന് ഐപിഎല്ലിനിടെ താരം തുറന്നു പറഞ്ഞിരുന്നു. ടീമിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ മാര്‍ക്ക് ബൗച്ചറുമായി ചര്‍ച്ചകള്‍ നടത്തിയതായും താരം പറഞ്ഞിരുന്നു.