കേരളം

kerala

ETV Bharat / sports

ഇന്ത്യ-പാക് ഫൈനലിന് സാധ്യതയില്ല, സെമി ജയിച്ചാൽ കപ്പ് ഇന്ത്യക്ക്; പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ് - രോഹിത് ശർമ

ഇന്ത്യന്‍ ടീമും ബാറ്റിങ് ലൈനപ്പും പ്രതിഭകളാൽ സമ്പന്നമാണെന്നും എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്  ടി20 ലോകകപ്പ്  ഇന്ത്യ VS പാകിസ്ഥാൻ  T20 World Cup  ഡിവില്ലിയേഴ്‌സ്  AB de Villiers  AB de Villiers prediction ahead of T20 WC Semi  വിരാട് കോലി  സൂര്യകുമാർ യാദവ്  രോഹിത് ശർമ  പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്
ഇന്ത്യ-പാക് ഫൈനലിന് സാധ്യതയില്ല, സെമി ജയിച്ചാൽ കപ്പ് ഇന്ത്യക്ക്; പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്

By

Published : Nov 8, 2022, 9:26 PM IST

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും സെമിയിൽ എത്തിയിരിക്കുകയാണ്. സെമിയിൽ ഇന്ത്യക്ക് ഇംഗ്ലണ്ടും, പാകിസ്ഥാന് ന്യൂസിലൻഡുമാണ് എതിരാളികൾ. ചിരവൈരികളായ ഇരു ടീമുകളും സെമിയിൽ കടന്നതോടെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. എന്നാൽ ഇപ്പോൾ ഇന്ത്യ- പാകിസ്ഥാൻ ഫൈനലിന് യാതൊരു സാധ്യതയുമില്ലെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്.

'ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടുമെന്നും ഇന്ത്യ കപ്പുയർത്തുമെന്നുമാണ് ഡിവില്ലിയേഴ്‌സിന്‍റെ പ്രവചനം. എല്ലാവരും മനോഹരമായാണ് കളിക്കുന്നത്. സൂര്യകുമാർ യാദവും വിരാട് കോലിയും മികച്ച ഫോമിലാണ്. രോഹിത് ശർമ അത്ര നല്ല നിലയിലല്ല. എന്നാൽ ആവശ്യഘട്ടത്തിൽ രോഹിത് ഫോമിലേക്കുയരും. അദ്ദേഹം ഒരു മികച്ച താരമാണ്.

ഇന്ത്യന്‍ ടീമും ബാറ്റിങ് ലൈനപ്പും പ്രതിഭകളാൽ സമ്പന്നമാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതായിരിക്കും ഇന്ത്യയുടെ വലിയ പരീക്ഷ. സെമിയിൽ വിജയിച്ചാൽ ഇന്ത്യ തന്നെ കപ്പുയർത്തും', ഡിവില്ലിയേഴ്‌സ് പറഞ്ഞു. നേരത്തെ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്‍റെ പ്രകടനത്തെയും ഡിവില്ലിയേഴ്‌സ് അഭിനന്ദിച്ചിരുന്നു.

സൂര്യയുടെ കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. അവൻ വളരെ ദൂരം മുന്നിട്ടു എന്ന് ഞാൻ കരുതുന്നു. അവൻ തുടക്കത്തിൽ തന്‍റെ ഗെയിം പ്ലാനുകളിൽ ഉറച്ചുനിന്നു. എന്നാൽ ഇപ്പോൾ മികച്ച അടിത്തറ സ്ഥാപിക്കുകയും ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അവന് ശോഭനമായ ഭാവിയുണ്ട്, ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ABOUT THE AUTHOR

...view details