അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മുന്‍തൂക്കം ഇന്ത്യയ്ക്കാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. അഡ്‌ലെയ്‌ഡ് പിച്ചിന്‍റെ സ്വഭാവവും ഗ്രൗണ്ടില്‍ വിരാട് കോലിയുടെ റെക്കോഡുകളും പരാമര്‍ശിച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ പ്രതികരണം. രണ്ട് മികച്ച ബാറ്റിങ് യൂണിറ്റുകള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും സെമിയില്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡിനെ അപേക്ഷിച്ച് ഏറ്റവും മികച്ചൊരു ടീമാണ് ഇംഗ്ലണ്ടിന്‍റെത്. അവരുടെ ബാറ്റിങ് ലൈനപ്പിലുള്ള താരങ്ങളെല്ലാം തന്നെ മാച്ച് വിന്നേഴ്‌സാണ്. ഇംഗ്ലണ്ടിന്‍റെ ബോളിങ് അത്ര മികച്ചതെന്ന അഭിപ്രായം എനിക്കില്ല. എന്നാലും എതിരാളികളെ എറിഞ്ഞിടാനുള്ള കരുത്ത് അവര്‍ക്കുണ്ട്.