ഏഷ്യ കപ്പില്‍ (Asia Cup) തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma). മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മാത്രമായിരുന്നു രോഹിത് മികവിലേക്ക് ഉയരാതിരുന്നത്. തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിനെതിരെയും (Nepal) സൂപ്പര്‍ ഫോറില്‍ (Asia Cup Super 4) പാകിസ്ഥാന്‍ (Pakistan Cricket Team), ശ്രീലങ്ക (Srilanka Cricket Team) ടീമുകള്‍ക്കെതിരെയും രോഹിത് അര്‍ധസെഞ്ച്വറി നേടി.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പലരും റണ്‍സടിക്കാന്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് രോഹിത് അര്‍ധസെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്നും നയിച്ചത്. ഈ മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിക്ക് ശേഷം അതിവേഗം 10,000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനും രോഹിതിനായിരുന്നു (Fastest 10000 Runs In ODI Cricket). ഇതിന് പിന്നാലെയിപ്പോള്‍ രോഹിതിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്‌സ് (AB De Villiers Praised Rohit Sharma).
'അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വളരെ പതിയെ 2,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമാണ് രോഹിത് ശര്‍മ. എന്നാല്‍, ഇപ്പോള്‍ അതിവേഗത്തില്‍ പതിനായിരം റണ്‍സടിച്ച രണ്ടാത്തെ താരമായാണ് അയാള്‍ മാറിയിരിക്കുന്നത്. ഇത്തരത്തിലൊരു തിരിച്ചുവരവ് എങ്ങനെയാണ് സാധ്യമായിരിക്കുന്നത്. ഞാന്‍ അവനെ വളരയേറെ ബഹുമാനിക്കുന്നു.
ആദ്യം രോഹിതിന്‍റെ പ്രകടനം കണ്ടപ്പോള്‍ തന്നെ ഇയാള്‍ക്ക് എന്തോ പ്രത്യേകത ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. കരിയറിന്‍റെ തുടക്കം മുതല്‍ തന്നെ തോല്‍ക്കാന്‍ മനസില്ലാത്ത ആളാണ് രോഹിത്. പിന്നിലേക്ക് വീഴാതിരിക്കാന്‍ വേണ്ടി എന്തിനോടും രോഹിത് പോരാടിയിരുന്നു.