മുംബൈ:ഐപിഎല്‍ 2023 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ 8.25 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനായി മുടക്കിയത്. ടീമില്‍ നിന്നും ഒഴിവാക്കിയ നായകന്‍ കെയ്‌ന്‍ വില്യംസണിന് പകരക്കാരനെ പ്രഖ്യാപിക്കാത്ത ഫ്രാഞ്ചൈസി തല്‍സ്ഥാനത്തേക്ക് മായങ്കിനെ പരിഗണിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. എന്നാല്‍ 31കാരനെ ടീമിന്‍റെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്നാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.
ക്യാപ്റ്റന്‍സി മായങ്കിനെ സമ്മര്‍ദത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയ ചോപ്ര ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ നായകനാക്കണമെന്നും അഭിപ്രായപ്പെട്ടു. "സണ്‍റൈസേഴ്‌സ് ഭുവനേശ്വര്‍ കുമാറിനെ ക്യാപ്റ്റനാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. മായങ്ക് അഗര്‍വാള്‍ ഒരു ഓപ്ഷനാണ്.
പക്ഷെ അത് ചെയ്യരുത് എന്ന് ഞാന്‍ പറയും, കാരണം മായങ്ക് അത്ഭുതകരമായി കളിക്കുന്ന താരമാണ്. അവന്‍ ക്യാപ്റ്റനായി കളിച്ച ഒരു വര്‍ഷം ബാറ്റിങ് അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ട് തന്നെ അവന് സമ്മര്‍ദം നല്‍കാതിരിക്കുന്നതാണ് ഉചിതം". ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.