മുംബൈ :പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് അരങ്ങേറുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ 15 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ട്രേഡ് ചെയ്തിരിക്കുന്നത്(Mumbai Indians Sign Hardik Pandya from Gujarat Titans ahead of IPL 2024). ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ക്യാപ്റ്റനാവുന്നതിനായി മുംബൈ ഇന്ത്യന്‍സ് വിട്ട ഹാര്‍ദിക് പാണ്ഡ്യ, വീണ്ടും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ എത്തിയതില്‍ യാതൊരു യുക്തിയുമില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞുവയ്ക്കുന്നത് (Aakash Chopra on Hardik Pandya Mumbai Indians trade).
"ഹാർദിക്കിന്റെ സിവിയിൽ മികച്ചതായി കാണപ്പെടാത്ത ഒരു കാര്യം, ക്യാപ്റ്റനാകാൻ ആഗ്രഹിച്ചതിനാൽ അവന് മുംബൈ ഇന്ത്യന്‍സ് വിട്ടു എന്നതാണ്. ഗുജറാത്തിനൊപ്പം പോയ ഹാര്‍ദിക് അവിടെയും പിന്നീട് ഇന്ത്യന്‍ ടീമിന്റേയും ക്യാപ്റ്റനായി. പക്ഷേ, നിലവില്‍ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുടേയും ക്യാപ്റ്റനല്ല.
പക്ഷേ, അവന് ഇപ്പോഴും ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ആഗ്രഹമുണ്ട്. എന്നെ സംബന്ധിച്ച് ഇതത്ര ശരിയായി തോന്നുന്നില്ല. എങ്ങനെ നോക്കിയാലും അതങ്ങനെ തന്നെയാണ്. നിലവില്‍ നിങ്ങൾ, നിങ്ങളുടെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനല്ല. മറിച്ച് ടി20 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനാണ്. ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നേയില്ല" - ആകാശ് ചോപ്ര പറഞ്ഞു (Aakash Chopra against Hardik Pandya).