മുംബൈ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League 2024) അടുത്ത സീസണിലേക്ക് നടക്കുന്ന താരലേലത്തിൽ 333 താരങ്ങൾ പങ്കെടുക്കും. ഡിസംബർ 19 ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ദുബായിലെ കൊക്കൊകോള അരീനയിലാണ് ലേലം അരങ്ങേറുക (333 Cricketers To Participate In IPL 2024 Auction).
'333 കളിക്കാരിൽ 214 പേർ ഇന്ത്യക്കാരും 119 പേർ വിദേശ താരങ്ങളുമാണ്. ഇതിൽ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള രണ്ട് കളിക്കാരും ഉൾപ്പെടുന്നു. ക്യാപ്പ് ചെയ്‌ത കളിക്കാർ 116 പേരും, അൺക്യാപ്പ്ഡ് കളിക്കാർ 215 പേരുമാണ്' -ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്ന് (തിങ്കള്‍) വൈകിട്ട് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറഞ്ഞു.
പരമാവധി 77 സ്ലോട്ടുകൾ ഇപ്പോൾ ലഭ്യമാണ്, കൂടാതെ വിദേശ കളിക്കാർക്കായി 30 സ്ലോട്ട് വരെ ഉണ്ട്. 23 കളിക്കാരെ ഏറ്റവും ഉയർന്ന ബ്രാക്കറ്റിൽ സ്ലോട്ട് ചെയ്യാൻ തെരഞ്ഞെടുക്കുന്ന ഉയർന്ന കരുതൽ വില 2 കോടിയാണ്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 13 താരങ്ങൾ ലേലപ്പട്ടികയിലുണ്ട്
Also Read:ഹാര്‍ദിക്കിനൊപ്പം ഷമിയേയും ഗുജറാത്തിന് നഷ്‌ടമാകുമായിരുന്നു...; വെളിപ്പെടുത്തലുമായി ടൈറ്റന്‍സ് സിഇഒ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് മാറുന്ന ഓൾറൗണ്ടർ ശാർദുൽ താക്കൂറിനും ഹർഷൽ പട്ടേലിനും രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. ഇംഗ്ലണ്ട് ബാറ്റ്‌സ്‌മാന്‍ ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്, മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത്, ഓസ്‌ട്രേലിയൻ നായകനും പേസറുമായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരും രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള കളിക്കാരിൽ ഉൾപ്പെടുന്നു. അഫ്‌ഗാൻ ഓഫ് സ്‌പിന്നർ മുജീബ് റഹ്മാൻ, ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ് എന്നിവരും 2 കോടിയുടെ കളിക്കാരിൽ പെടും.
ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ന്യൂസിലൻഡിന്‍റെ യുവതാരം രചിൻ രവീന്ദ്രയ്ക്ക് വേണ്ടി കനത്ത ലേലം നടക്കാൻ സാധ്യതയുണ്ട്. ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൺ, ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് എന്നിവർക്കും അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. ഇന്ത്യൻ താരങ്ങളായ കരുൺ നായർ, മനീഷ് പാണ്ഡെ എന്നിവരും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.
Also Read:'വിശ്വസ്‌തത പണം കൊടുത്ത് വാങ്ങാനാവില്ല'; അഭ്യൂഹങ്ങള്‍ക്കിടെയുള്ള ചെന്നൈ താരത്തിന്‍റെ പോസ്റ്റ് ശ്രദ്ധേയം