സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസറ്റില്‍ ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 327ന് പുറത്ത്. രണ്ടാം ദിനം മഴയെടുത്ത മത്സരത്തിന്‍റെ മൂന്നാം ദിനം മൂന്നിന് 272 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 55 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.
ലുംഗി എന്‍ഗിഡിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 24 ഓവറില്‍ 71 റണ്‍സ് വഴങ്ങിയാണ് താരം അറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 26 ഓവറില്‍ 72 റണ്‍സ് വഴങ്ങി കഗിസോ റബാദ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മാർക്കോ ജാൻസൻ ശേഷിക്കുന്ന ഒരു വിക്കറ്റും നേടി.