ലോക ബാഡ്‌മിന്‍റണ്‍ ടൂര്‍ ഫൈനല്‍സ്: സിന്ധുവിന് വീണ്ടും തോല്‍വി
ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ രാചനോക്ക് ഇന്‍റനോണിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പിവി സിന്ധു പരാജയപ്പെട്ടത്.
സിന്ധു
ബാങ്കോക്ക്: ലോക ബാഡ്‌മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡ് താരം രാചനോക്ക് ഇന്‍റനോണിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 19-21, 13-21. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ്‌വാന്‍റെ തായ് സു യിങ്ങിനോട് സിന്ധു പരാജയപ്പെട്ടിരുന്നു. തുടര്‍ തോല്‍വികളെ തുടര്‍ന്ന് സിന്ധുവിന്‍റെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.