കേരളം

kerala

ETV Bharat / sports

ബാഡ്‌മിന്‍റണ്‍ താരം കെന്‍റോ മോട്ടോക്ക് വാഹനാപകടത്തില്‍ പരിക്ക് - കെന്‍റോ മോട്ടോ വാർത്ത

കെന്‍റോ മോട്ടോ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ കാർ ഡ്രൈവർ മരിച്ചു

Badminton no.1 News  Kento Momota News  Kento Momota accident News  ബാഡ്‌മിന്‍റണ്‍ നമ്പർ-1 വാർത്ത  കെന്‍റോ മോട്ടോ വാർത്ത  കെന്‍റെ മോട്ടോ അപകടം വാർത്ത
കെന്‍റോ മോട്ടോ

By

Published : Jan 13, 2020, 3:42 PM IST

ക്വാലാലംപൂർ:ലോക ഒന്നാം നമ്പർ ബാഡ്‌മിന്‍റണ്‍ താരവും ലോക ചാമ്പ്യനുമായ കൊന്‍റോ മോട്ടോക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മലേഷ്യന്‍ മാസ്റ്റേഴ്‌സ് ടൂർണമെന്‍റില്‍ വിജയിച്ചശേഷം ക്വാലാലംപൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോകവേ താരം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനാപകടത്തില്‍ ലോക ഒന്നാം നമ്പർ ബാഡ്‌മിന്‍റണ്‍ താരവും ലോക ചാമ്പ്യനുമായ കൊന്‍റോ മോട്ടോക്ക് പരിക്കേറ്റു.

മോട്ടോ അപകടനില തരണം ചെയ്‌തു. മുഖത്തും മൂക്കിനുമാണ് പരിക്കേറ്റത്. അപകടത്തില്‍ കാർ ഡ്രൈവർ മരിച്ചു. മലേഷ്യന്‍ യുവജന-സ്‌പോർട്‌സ് വകുപ്പ് മന്ത്രി സയ്യിദ് സാദിഖ് ആശുപത്രിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്‌സ് ടൂർണമെന്‍റില്‍ നിന്നും പിന്‍വാങ്ങി സ്വദേശമായ ജപ്പാനിലേക്ക് പോകുമ്പോഴാണ് കൊന്‍റോ മോട്ടോക്ക് അപകടം സംഭവിച്ചത്. സഹയാത്രികരായ ജപ്പാന്‍ ടീമിന്‍റെ ഫിസിയോതെറാപ്പിസ്‌റ്റ്, അസിസ്‌റ്റന്‍റ് കോച്ച്, ബ്രിട്ടീഷ് സ്വദേശി എന്നിവർക്കും അപകടത്തില്‍ പരിക്കേറ്റു.

ABOUT THE AUTHOR

...view details