കേരളം

kerala

ETV Bharat / sports

'2024ലെ പാരീസ് ഒളിമ്പിക്സിലും ഞാനുണ്ടാവും': പിവി സിന്ധു - പാരീസ് ഒളിമ്പിക്സ്

'ഏതൊരു വ്യക്തിയുടെയും സ്വപ്ന സാക്ഷാത്കാരമാണിത്. ഇത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും കായികരംഗത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്'

Pv Sindhu  പിവി സിന്ധു  ടോക്കിയോ ഒളിമ്പിക്സ്  ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്  ടോക്കിയോ ഒളിമ്പിക്സ് 2020  പാരീസ് ഒളിമ്പിക്സ്  World Championships
'2024 ലെ പാരീസ് ഒളിമ്പിക്സിലും ഞാനുണ്ടാവും': പിവി സിന്ധു

By

Published : Aug 4, 2021, 7:52 PM IST

ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ട് മെഡലുകള്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഷട്ട്ലര്‍ പിവി സിന്ധു. 2016ലെ റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിയ താരം ടോക്കിയോയില്‍ നിന്നും വെങ്കല മെഡല്‍ നേടി കഴിഞ്ഞ ദിവസമാണ് രാജ്യത്ത് തിരിച്ചെത്തിയത്.

ഇപ്പോഴിതാ തന്‍റെ അടുത്ത ലക്ഷ്യങ്ങളെ കുറിച്ചും മറ്റും മനസ് തുറന്നിരിക്കുയാണ് സിന്ധു. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി തീര്‍ച്ചയായും മത്സരിക്കാനിറങ്ങുമെന്ന് പറഞ്ഞ ലോക ചാമ്പ്യൻഷിപ്പ് കിരീടം നില നിര്‍ത്തുകയാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നുമാണ് പറയുന്നത്.

'ടോക്കിയോയിലെ ആ നിമിഷത്തിന്‍റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഓരോ നിമിഷത്തേയും ഞാന്‍ ആസ്വദിക്കുകയാണ്. ഏതൊരു വ്യക്തിയുടെയും സ്വപ്ന സാക്ഷാത്കാരമാണിത്. ഈ നിമിഷങ്ങൾ നിങ്ങൾ എന്നെന്നേക്കുമായി ഓർക്കും.

also read: അന്‍ഷു മാലിക്കിന് റെപ്പാഷെ; ഇനി വെങ്കല പ്രതീക്ഷ

എന്നെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്സില്‍ തുടര്‍ച്ചയായ മെഡല്‍ നേട്ടമെന്നത് വലിയ കാര്യമാണ്. ഇത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും കായികരംഗത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്' സിന്ധു പറഞ്ഞു.

ഡിസംബര്‍ 12 മുതല്‍ക്ക് 19 വരെ സ്പെയ്നിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. അതേസമയം ടോക്കിയോയില്‍ ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ നേടിക്കൊണ്ടാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details