ഇന്ത്യ ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലിൽ കിഡമ്പി ശ്രീകാന്തിന് തോൽവി. ഡെൻമാർക്കിന്‍റെ വിക്ടർ അക്സെൽസെനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.
ഇന്ത്യ ഓപ്പൺ ഫൈനലിൽ ഇന്ത്യൻ താരം ശ്രീകാന്തിന് തോൽവി - കിഡമ്പി ശ്രീകാന്ത്
17 മാസങ്ങൾക്ക് ശേഷം ഒരു ടൂർണമെന്‍റ് ഫൈനലിന് യോഗ്യത നേടിയ ശ്രീകാന്തിനെതിരെ അനായാസ ജയമാണ് ഡെൻമാർക്ക് താരം നേടിയത്. ആദ്യ സെറ്റ് 12 മിനിറ്റിനുള്ളിൽ നേടാൻ അക്സെൽസെന് നേടാൻ സാധിച്ചു.

17 മാസങ്ങൾക്ക് ശേഷം ഒരു ടൂർണമെന്‍റ് ഫൈനലിന് യോഗ്യത നേടിയ ശ്രീകാന്തിനെതിരെ അനായാസ ജയമാണ് ഡെൻമാർക്ക് താരം നേടിയത്. ആദ്യ സെറ്റ് 12 മിനിറ്റിനുള്ളിൽ നേടാൻ അക്സെൽസെന് നേടാൻ സാധിച്ചു. എന്നാൽ രണ്ടാം സെറ്റിൽ കിഡമ്പി പൊരുതി നോക്കിയെങ്കിലും ഡെൻമാർക്ക് താരത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഇന്ത്യൻ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. സെമിയിൽ ചൈനീസ് താരം ഹുവാങ് യൂസിയാങിനെ തോൽപ്പിച്ചാണ് റാങ്കിംഗില്‍ ഏഴാം സ്ഥാനകാരനായ കിഡമ്പി ഫൈനലിൽ കടന്നത്.
2017 ഒക്ടോബറിൽ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിലെ കിരീട നേട്ടത്തിനു ശേഷം ഇതുവരെ ഒരു മേജർ ടൂർണമെന്‍റ് കിരീടം സ്വന്തമാക്കാൻ കിഡമ്പി ശ്രീകാന്തിന് കഴിഞ്ഞിട്ടില്ല.