സൈന നെഹ്‌വാളിനും എച്ച്.എസ് പ്രണോയിക്കും കൊവിഡ് സ്ഥിരീകരിച്ചു - തായ്‌ലന്‍റ് ഓപ്പൺ
തായ്‌ലന്‍ഡ് ഓപ്പണിന് മുൻപായി നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്
ബാങ്കോക്ക്: ഇന്ത്യൻ ബാഡ്‌മിന്‍റൺ താരങ്ങളായ സൈന നെഹ്‌വാളിനും എച്ച്.എസ് പ്രണോയിക്കും കൊവിഡ് സ്ഥിരീകരിച്ചു. തായ്‌ലന്‍ഡ് ഓപ്പണിന് മുൻപായി നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനക്കായി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ടൂർണമെന്‍റ് ആരംഭിച്ചത്. അതേസമയം, സൈനയുടെ ഭർത്താവ് പി.കശ്യപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ബാങ്കോക്കിൽ നടക്കുന്ന ഏഷ്യ ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷനിൽ അടുത്തിടെ കൊവിഡ് സ്ഥിരീകരിക്കുന്ന ബാഡ്‌മിന്‍റൺ താരങ്ങളാണ് സൈന നെഹ്‌വാളും എച്ച്.എസ് പ്രണോയിയും.