ഹൈദരാബാദ്: പ്രീമിയർ ബാഡ്‌മിന്‍റണ്‍ ലീഗില്‍ നിന്നും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പിന്‍വാങ്ങി. ട്വിറ്ററിലൂടെയാണ് ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
പിബിഎല്ലില്‍ നിന്നും ഇന്ത്യന്‍ താരം ശ്രീകാന്ത് പിന്‍വാങ്ങി - Premier Badminton League news
ടൂർണമെന്‍റില്‍ നിന്നും പിന്‍വാങ്ങിയത് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം കിഡംബി ശ്രീകാന്ത് ട്വീറ്റ് ചെയ്‌തു
അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിബിഎല്‍ 2019-ല്‍ നിന്നും പിന്‍വാങ്ങുന്നതെന്ന് ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ദുഷ്‌കരമായ യാത്രയാണ് ഇനിയുള്ളത്. പ്രതീക്ഷകൾ സഫലമാക്കാന്‍ മുഴുവന്‍ ശക്തിയും വിനിയോഗിക്കേണ്ടതുണ്ടെന്നും താരം ട്വീറ്റില്‍ പറയുന്നു.
നേരത്തെ കൊറിയന്‍ മാസ്റ്റേഴ്‌സില്‍ ജപ്പാന്‍റെ 14-ാം സീഡ് കെന്‍റെ സുനേയമയോട് നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ട് ശ്രീകാന്ത് പുറത്തായിരുന്നു. ഹോങ്കോങ് ഓപ്പണ്‍ സെമി ഫൈനലില്‍ ചൈനയുടെ ലീ ചെക്ക് യുവിനോടും ശ്രീകാന്ത് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സൈനാ നെഹ്‌വാളും പിബിഎല്‍ ടൂർണമെന്‍റില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് പിന്‍വാങ്ങുന്നതെന്നാണ് താരം വ്യക്തമാക്കിയത്.