ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിന്‍റണില്‍ നിരാശ സമ്മാനിച്ച് ഇന്ത്യൻ താരങ്ങൾ. സൈന നേവാൾ, കിഡംബി ശ്രീകാന്ത്, പി കശ്യപ് എന്നിവർ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു.
തായ്‌ലൻഡ് ഓപ്പണില്‍ സൈനയ്ക്ക് തോല്‍വി - സൈന
സൈന നേവാൾ, കിഡംബി ശ്രീകാന്ത്, പി കശ്യപ് എന്നിവർ തായ്‌ലൻഡ് ഓപ്പണില്‍ നിന്നും പുറത്ത്
ജപ്പാന്‍റെ സായക തകാഹാഷിയോട് മൂന്ന് സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിലാണ് സൈന പരാജയപ്പെട്ടത്. സ്കോർ: 21-16, 11-21, 14-21. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈന കളിക്കാനിറങ്ങിയത്. ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ന് തിളങ്ങാൻ താരത്തിനായില്ല.
തായ്‌ലൻഡ് താരം ഖോസിത് ഫെപ്രതാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്‍റെ തോല്‍വി. അതേസമയം ചൈനീസ് തായ്പേയിയുടെ ടിയെൻ ചെന്നിനോടാണ് പി കശ്യപ് തോല്‍വി വഴങ്ങിയത്. സ്കോർ: 21-9, 21-14. പ്രമുഖ താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഇന്ത്യക്ക് ആശ്വാസം നല്‍കിയത് ഡബിൾസിലെ വിജയമാണ്. സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ഇന്തോനേഷ്യയുടെ ഫജർ അല്‍ഫിയാൻ - മുഹമ്മദ് റിയാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർക്കുകയായിരുന്നു. സ്കോർ: 21-17, 21-19.