ബാങ്കോക്ക്: തായ്‌ലാന്‍ഡ് മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്ത്. ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്‍റെ ലൈന്‍ ഹോജ്‌മാര്‍ക്ക് ജെയ്ര്‍ഫെല്‍റ്റിനോട് പരാജയപെട്ടു. 47 മിനിട്ട് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സൈന തോല്‍വിയറിഞ്ഞത്. സ്‌കോര്‍: 13-21,21-17,15-21. ഇതാദ്യമായാണ് ഡെന്‍മാര്‍ക്ക് താരത്തോട് സൈന തോല്‍ക്കുന്നത്. മുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോഴും സൈനക്കായിരുന്നു വിജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് താരം ഒരു ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്നത്. നേരത്തെ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സിന്‍റെ ആദ്യ റൗണ്ടിലും സൈന ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
തായ്‌ലാന്‍ഡ് ഓപ്പണ്‍; സൈന പുറത്ത് - നെഹ്‌വാൾ വാർത്ത
ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം സൈന നെഹ്‌വാൾ പുറത്തായതോടെ ടൂർണമെന്‍റിലെ ഇന്ത്യന്‍ പ്രതീക്ഷകൾ പൂർണമായും ഇല്ലാതായി
സൈന പുറത്തായതോടെ ടൂർണമെന്‍റില്‍ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്‌തമിച്ചു. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സമീര്‍ വര്‍മ, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവരും ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.
പുരഷ വിഭാഗത്തില്‍ ഇന്ത്യയുടെ 14-ാം സീഡ് കെ ശ്രീകാന്ത് ഇന്തോനേഷ്യയുടെ 20-ാം സീഡ് ഷെസാര്‍ ഹൈറന്‍ റുസ്താവിറ്റോയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപെട്ടത്. സ്കോര്‍ 21-12, 14-21, 12-21. ഇന്ത്യയുടെ 27-ാം സീസ് എച്ച് എസ് പ്രണോയ് മലേഷ്യയുടെ 41-ാം സീഡ് ല്യൂ ഡാരനോട് ഒന്നിനെതിരെ രണ്ട് ഗെമിയുകള്‍ക്ക് തോറ്റു. സ്കോര്‍ 17-21, 22-20, 19-21. ഇന്ത്യയുടെ 29-ാം സീഡ് സമീര്‍ വര്‍മ മലേഷ്യയുടെ ലീ സി ജിയായോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപെട്ടു. സ്കോര്‍ 16-21, 15-21.