ഇത്തവണ കലാശപ്പോരാട്ടത്തില്‍ പുഞ്ചിരിയോടെ മടങ്ങാനാണ് ഇന്ത്യയുടെ ബാഡ്മിന്‍റൺ സൂപ്പർ താരം പിവി സിന്ധു തീരുമാനിച്ചിരുന്നത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ പരാജയപ്പെട്ട സിന്ധു ഇത്തവണ കിരീടം സ്വന്തമാക്കി ലോക ബാഡ്മിന്‍റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി. ജാപ്പനീസ് താരം നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പച്ചായിരുന്നു സുവർണ്ണനേട്ടം.
ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ പിവി സിന്ധുവിന് സുവർണ കിരീടം - സിന്ധു ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് ഫൈനലില്‍
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ പി വി സിന്ധുവിന് കിരീടം. ഫൈനലില്‍ (21-7, 21-7-ന്) നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചു.
![ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ പിവി സിന്ധുവിന് സുവർണ കിരീടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4231946-317-4231946-1566650347365.jpg)
പി വി സിന്ധുവിന് സുവർണ്ണ നേട്ടം
(21-7, 21-7) എന്ന സ്കോറിനാണ് സിന്ധു കിരീടമണിഞ്ഞത്. 2017-ല്‍ നൊസോമി ഒക്കുഹാരയോട് ഫൈനലില്‍ സിന്ധു പരാജയപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്. 2017-ലും 2018-ലും ഫൈനലില്‍ കടന്നെങ്കിലും വെള്ളികൊണ്ട് തൃപ്ത്തിപ്പെടേണ്ടിവന്നിരുന്നു. വിജയത്തില്‍ വലിയ സന്തോഷമെന്ന് സിന്ധുവിന്‍റെ പ്രതികരണം. അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമെന്നും സിന്ധു.
Last Updated : Aug 25, 2019, 6:55 PM IST