സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിൽ പ്രവേശിച്ച് പിവി സിന്ധു. ചൈനീസ് താരം സായ് യന്യനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21-13, 17-21, 21-14. ചൈനീസ് താരത്തിനെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ സിന്ധു അനായാസ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ സായ് യന്യൻ മികച്ച പ്രകടനത്തിലൂടെ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് നിർണായകമായപ്പോൾ 11-5 എന്ന നിലയില്‍ ലീഡെടുത്ത സിന്ധു 21-14 എന്ന നിലയില്‍ സെറ്റു മാച്ചും സ്വന്തമാക്കുകയായിരുന്നു.
സിംഗപ്പൂർ ഓപ്പണിന്റെ സെമിയിൽ കടന്ന് പിവി സിന്ധു; സൈന പുറത്ത് - സൈന നേവാള്‍
ചൈനീസ് താരം സായ് യന്യനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് സിന്ധു തോൽപ്പിച്ചപ്പോൾ സൈന നേവാള്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്താവുകയായിരുന്നു.
പിവി സിന്ധു
അതേസമയം, സൈന നേവാള്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ജാപ്പനീസ് താരം നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സൈനയുടെ തോൽവി. സ്കോര്‍ 21-8, 21-13. ദയനായ പ്രകടനമാണ് സൈന ഒകുഹാരക്കെതിരെ കാഴ്ച്ചവെച്ചത്.