പാരീസ്:ഇന്ത്യയുടെ പി വി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണിന്‍റെ ക്വാർട്ടർ ഫൈനലില്‍ കടന്നു. സിംഗപ്പൂരിന്‍റെ യോ ജാ മിന്നിനെയാണ് നേരട്ടുള്ള സെറ്റുകൾക്ക് 21-10, 21-13 നാണ് സിന്ധു പരാജയപെടുത്തിയത്. ലോക ആറാം നമ്പർ താരമായ സിന്ധു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അനായാസമായാണ് സിന്ധു വിജയം കൊയ്തത്. ആദ്യ ഗെയിം 15 മിനിട്ട് കൊണ്ട് പൂർത്തിയാക്കിയ സിന്ധു രണ്ടാം ഗെയിമും മികച്ച രീതിയില്‍ വിജയിച്ചു.
പിവി സിന്ധു ഫ്രഞ്ച് ഓപ്പണ്‍ ക്വാർട്ടർ ഫൈനലില്‍ - french open badminton news
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സുവർണ നേട്ടത്തിന് ശേഷമുള്ള സിന്ധുവിന്‍റെ മികച്ച പ്രകടനമാണ് ഇത്.
പിവി സിന്ധു
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ ഷിപ്പിന് ശേഷമുള്ള സിന്ധുവിന്‍റെ മികച്ച പ്രകടനമാണ് ഇത്. ഇന്ന് മുമ്പ് നടന്ന മത്സരത്തില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും ക്വാർട്ടർ ഫൈനലില്‍ കടന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, പി കശ്യപ്, സമീർ വർമ്മ എന്നിവർ പുറത്തായിരുന്നു.