ബെസല്‍: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു സ്വിസ് ഓപ്പണ്‍ കലാശപ്പോരിന്. സെമി ഫൈനല്‍ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്‍റെ മിയ ബ്ലിച്ച്ഫെല്‍റ്റിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനല്‍ യോഗ്യത നേടിയത്. റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേത്രി സിന്ധു 43 മിനിട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബ്ലിച്ച്ഫെല്‍റ്റിനെ മറികടന്നത്. സ്‌കോര്‍ 22-20, 21-10.
പിവി സിന്ധു സ്വിസ് ഓപ്പണ്‍ ഫൈനലില്‍ - sindhu in final news
43 മിനിട്ട് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്‍റെ മിയ ബ്ലിച്ച്ഫെല്‍റ്റിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശം
![പിവി സിന്ധു സ്വിസ് ഓപ്പണ്‍ ഫൈനലില്‍ സിന്ധു ഫൈനലില്‍ വാര്‍ത്ത സ്വിസ് ഓപ്പണ്‍ അപ്പ്‌ഡേറ്റ് വാര്‍ത്ത sindhu in final news swiss open update](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10899719-thumbnail-3x2-asdfasf.jpg)
സിന്ധു
ആദ്യ സെറ്റില്‍ സിന്ധുവിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ ബ്ലിച്ച്ഫെല്‍റ്റ് രണ്ടാം സെറ്റില്‍ വേഗത്തില്‍ അടിയറവ് പറഞ്ഞു. രണ്ടാമത്തെ സെറ്റില്‍ സിന്ധുവിന്‍റെ മുന്നേറ്റം നേരിയ പിഴവ് പോലും വരുത്താതെയായിരുന്നു. തായ്‌ലന്‍ഡിന്‍റെ പോണ്‍പവിയും ഒളിമ്പിക് ചാമ്പ്യന്‍ കരോലിനാ മരിനുമായുള്ള സെമി പോരാട്ടത്തിലെ ജേതാവാണ് ഫൈനലില്‍ സിന്ധുവിനെ നേരിടുക.