ബാലി : ഇന്ത്യന്‍ താരം പിവി സിന്ധു ( India shuttler PV Sindhu) ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് (Indonesia Masters) ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്‍റെ ക്ലാര അസുർമെൻഡിയെയാണ് (Clara Azurmendi) സിന്ധു തോല്‍പ്പിച്ചത്.
47 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. അദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകളും നേടിയാണ് സിന്ധു മത്സരം പിടിച്ചത്. സ്‌കോര്‍: 17-21, 21-7, 21-12.