കേരളം

kerala

ETV Bharat / sports

സിംഗപൂർ ഓപ്പൺ; സെമിയിൽ കാലിടറി പിവി സിന്ധു - സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റൺ

ജപ്പാൻ താരം നവോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് സിന്ധു പുറത്തായത്.

പിവി സിന്ധു

By

Published : Apr 13, 2019, 5:29 PM IST

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ നിന്ന് പി.വി സിന്ധു പുറത്ത്. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്‍റെ നവോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്‍റെ പരാജയം. സ്‌കോര്‍ 21-7, 21-11. നേരത്തെ ഇന്ത്യയുടെ സൈന നേവാളിനെ ക്വാര്‍ട്ടറില്‍ തോൽപ്പിച്ചാണ് ഒകുഹാര സെമിയിലെത്തിയത്. ജപ്പാൻ താരത്തിനെതിരെ മികച്ച റെക്കോഡ് ഉണ്ടായിരുന്നിട്ടും സെമിയിൽ ദയനായ തോൽവിയാണ് സിന്ധു നേരിട്ടത്. സിന്ധുവിന്‍റെ തോൽവിയോടെ ടൂർണമെന്‍റിലെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. ഫൈനലിൽ തായ്‌വാൻ താരം തായ് സുയിങാണ് ഒകുഹാരയുടെ എതിരാളി.

ABOUT THE AUTHOR

...view details