ന്യൂഡല്‍ഹി:സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്ക് പുതുവത്സരാശംസ നേർന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരങ്ങളായ പിവി സിന്ധുവും അശ്വനി പൊന്നപ്പയും. 2019-ന് നന്ദി അർപ്പിച്ചുകൊണ്ടാണ് സിന്ധുവിന്‍റെ പോസ്‌റ്റിന്‍റെ തുടക്കം.
പുതുവത്സരാശംസയുമായി പിവി സിന്ധു - അശ്വിനി പൊന്നപ്പ വാർത്ത
ബാഡ്‌മിന്‍റണ്‍ താരങ്ങളായ പിവി സിന്ധുവും അശ്വിനി പൊന്നപ്പയും സാമൂഹ്യമാധ്യമങ്ങളിലൂടെ പുതുവത്സരാശംസകൾ നേർന്നു
![പുതുവത്സരാശംസയുമായി പിവി സിന്ധു PV Sindhu News Ashwini Ponnappa News Jwala Gutta News പിവി സിന്ധു വാർത്ത അശ്വിനി പൊന്നപ്പ വാർത്ത ജ്വാല ഗുട്ട വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5556316-thumbnail-3x2-pv-sindhu-2.jpg)
പിവി സിന്ധു
ഈ വർഷം വേഗത്തില്‍ കടന്നുപോയി. അടുത്ത വർഷം ഏറെ വിലപെട്ടതാണ്. പുതുവർഷത്തെ ആത്മവിശ്വാസത്തോടെ വരവേല്‍ക്കും. ഏറ്റവും പ്രധാനപെട്ട കാര്യങ്ങൾ ചെയ്യാനുള്ള വർഷമാണ് 2020 തെന്നും നാട്യങ്ങളില്ലാതെ കഠിനാധ്വാനത്തോടെ മുന്നേറുമെന്നും താരം സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കി.
ബാഡ്‌മിന്‍റണ്‍ താരങ്ങളായ അശ്വനി പൊന്നപ്പയും ജ്വാല ഗുട്ടയും ആരാധകർക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പുതുവത്സരാശംസകൾ നേർന്നു. ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനും ഇരവരും മറന്നില്ല.