കേരളം

kerala

ETV Bharat / sports

ബാഡ്‌മിന്‍റണിന്‍റെ തിരക്കേറിയ മത്സരക്രമത്തില്‍ ആശങ്കയെന്ന് പുല്ലേല ഗോപീചന്ദ് - പുല്ലേല ഗോപീചന്ദ് ബാഡ്‌മിന്‍റണ്‍

മത്സരക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ട് രാജ്യാന്തര ബാഡ്മിന്‍റണ്‍ ഫെഡറേഷന് കത്തയച്ചിട്ടുണ്ടെന്നും പുല്ലേല ഗോപീചന്ദ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു

GopichandTokyo Olympics news  Pullela Gopichand news  schedule of badminton tournaments  പുല്ലേല ഗോപീചന്ദ് ബാഡ്‌മിന്‍റണ്‍  രാജ്യാന്തര ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍
പുല്ലേല ഗോപീചന്ദ്

By

Published : Dec 10, 2019, 1:50 PM IST

Updated : Dec 10, 2019, 2:15 PM IST

ഹൈദരാബാദ്:തിരക്കേറിയ ബാഡ്‌മിന്‍റണ്‍ മത്സരക്രമത്തില്‍ ആശങ്ക രേഖപ്പെടുത്തി ദേശീയ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്. വിഷയത്തില്‍ ആശങ്ക അറിയിച്ച് മറ്റ് വിദേശ പരിശീലകര്‍ക്കൊപ്പം രാജ്യാന്തര ബാഡ്‌മിന്‍റണ്‍ ഫെഡറേഷന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഫെഡറേഷന്‍ അനുകൂല തീരുമാനമെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

തിരക്കേറിയ ബാഡ്‌മിന്‍റണ്‍ മത്സരക്രമത്തില്‍ ആശങ്ക രേഖപ്പെടുത്തി ദേശീയ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ കായിക രംഗത്തോട് ജനങ്ങള്‍ക്ക് താല്‍പര്യം കൂടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലില്‍ കൂടിയാണ് ഇത് സാധ്യമായതെന്നും ഗോപിചന്ദ് വ്യക്തമാക്കി. കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യന്‍ കായിക രംഗത്തിന് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Dec 10, 2019, 2:15 PM IST

ABOUT THE AUTHOR

...view details