ഹൈദരാബാദ്:ടോക്കിയോ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു. പ്രീമിയർ ബാഡ്‌മിന്‍റണ്‍ ലീഗില്‍ ജനുവരി 29-ന് ആരംഭിക്കുന്ന തന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പിവി സിന്ധു. മുന്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ സിന്ധു ലീഗില്‍ ഹൈദരാബാദ് ഹണ്ടേഴ്‌സിന് വേണ്ടിയാണ് മത്സരിക്കുന്നത്.
ടോക്കിയോയിലേക്കുള്ള ഒരുക്കം മറ്റ് ടൂർണമെന്‍റുകൾ കൂടി പരിഗണിച്ച്: സിന്ധു - ഒളിമ്പിക്‌സ് വാർത്ത
ഇന്ത്യയുടെ ആറാം സീഡായ പിവി സിന്ധു കഴിഞ്ഞ വർഷം നടന്ന ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടിയിരുന്നു. ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു
ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ചില ടൂർണമെന്‍റുകൾ കൂടി കളിക്കാനുണ്ട്. അതുകൂടി പരിഗണിച്ചായിരിക്കും ഒളിമ്പിക്‌സിനായുള്ള തന്‍റെ തയ്യാറെടുപ്പുകൾ. ഒരോ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് സിന്ധു പറഞ്ഞു . അടുത്തിടെ പത്മഭൂഷണ്‍ സ്വന്തമാക്കിയ സിന്ധുവിനെ നേരത്തെ ഹൈദരാബാദ് ഹണ്ടേഴ്‌സിന്‍റെ ഉടമ വിആർകെ റാവു അഭിനന്ദിച്ചിരുന്നു.
നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ്. 10 മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റ് മാത്രമാണ് ഹൈദരാബാദിനുള്ളത്. ലീഗില്‍ സിന്ധു മികച്ച പ്രകടനം പുറത്തെടുത്താല്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. അതേസമയം ഹൈദരാബാദിനെ പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിക്കുന്നതില്‍ ആഹ്‌ളാദമുണ്ടെന്ന് ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു താരം സിഖി റെഡ്ഡി വ്യക്തമാക്കി.