ഹൈദരാബാദ്:ജനുവരി 20-ന് ആരംഭിക്കുന്ന പ്രീമിയർ ബാഡ്‌മിന്‍റണ്‍ ലീഗിലെ ഫൈനല്‍ മത്സരത്തിന് വേദി ലഭിച്ചില്ല. പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ലീഗിന് രാജ്യത്തെ വിവിധ നഗരങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ഫൈനല്‍ മത്സരങ്ങൾ നടക്കുന്ന ബംഗളൂരുവിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ശ്രീകണ്‍ഠീവര ഇന്‍ഡോർ സ്‌റ്റേഡിയം മത്സരത്തിനായി ലഭ്യമല്ലെന്ന് ലീഗിലെ ഫ്രാഞ്ചൈസിയായ ബംഗളൂരു റാപ്‌റ്റേഴ്‌സ് ട്വീറ്റിലൂടെ വ്യക്തമാക്കി.
പ്രീമിയർ ബാഡ്‌മിന്‍റണ്‍ ലീഗ്; ഫൈനല്‍സിന് വേദിയില്ല - സെമി ഫൈനല്‍സ് വാർത്ത
ഫെബ്രുവരി ഒമ്പതിന് ഫൈനല്‍ മത്സരം നടത്താന്‍ നിശ്ചയിച്ചെങ്കിലും ബംഗളൂരുവിലെ ശ്രീകണ്‍ഠീവര ഇന്‍ഡോർ സ്‌റ്റേഡിയം ഇതേവരെ ലഭ്യമായിട്ടില്ലെന്ന് ബംഗളൂരു റാപ്‌റ്റേഴ്‌സ്
ഫെബ്രുവരി ഒമ്പതിനാണ് ഫൈനല്‍സ് നിശ്ചയിച്ചിരിക്കുന്നത്. ലീഗിനായി വേദി ആവശ്യപെട്ടിട്ട് മാസങ്ങളായി. സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട ചിലർ മത്സരം താറുമാറാക്കാന്‍ ശ്രമിക്കുന്നതായും ഫ്രാഞ്ചൈസി ട്വീറ്റിലൂടെ ആരോപിച്ചു.
21 ദിവസങ്ങളിലായി നടക്കുന്ന ലീഗില്‍ ആകെ 24 മത്സരങ്ങളാണ് ഉള്ളത്. ലോക ചാമ്പന്‍ പിവി സിന്ധു നയിക്കുന്ന ഹൈദരാബാദ് ഹണ്ടേഴ്‌സ് ആദ്യഘട്ട മത്സരത്തില്‍ ചെന്നൈ സൂപ്പർ സ്‌റ്റാർസിനെ നേരിടും. ചെന്നൈയിലാണ് മത്സരം. രണ്ടാം ഘട്ടം ലക്‌നൗവില്‍ ജനുവരി 25-ന് ആരംഭിക്കും. തുടർന്ന് ഹൈദരാബാദിലും ബംഗളൂരിലുമായാണ് ലീഗിന് വേദി നിശ്ചയിച്ചിരിക്കുന്നത്.