പാരീസ്: ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേർന്ന സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ പുരുഷ ഡബിൾസിന്‍റെ സെമി ഫൈനലില്‍ കടന്നു. ഡെന്മാര്‍ക്കിന്‍റെ കിം അസ്ട്രപ്, ആന്‍ഡ്രേസ് സ്‌കാറപ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 22-20 ആയിരുന്നു ഇന്ത്യയുടെ വിജയം. 39 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റ് അനായാസം വിജയിച്ച ഇന്ത്യ രണ്ടാം സെറ്റ് ഡെന്‍മാർക്കിനോട് പോരടിച്ചാണ് നേടിയത്.
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിൾസില്‍ ഇന്ത്യ സെമി ഫൈനലില്‍ - Saina Nehwal knocked out news
ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേർന്ന സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് ഡെന്മാര്‍ക്കിന്‍റെ കിം അസ്ട്രപ്, ആന്‍ഡ്രേസ് സ്‌കാറപ് സഖ്യത്തെ പരാജയപെടുത്തിയത്. ഇന്ത്യയുടെ സൈന നെഹ്‌വാൾ മത്സരത്തില്‍ നിന്നും പുറത്തായി.
ഇന്ന് നേരത്തെ നടന്ന വനിതകളുടെ ക്വാർട്ടർ ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സൈനാ നെഹ്‌വാൾ ടൂർണമെന്‍റില്‍ നിന്നും പുറത്തായി. കൊറിയയുടെ ലോക 16-ാം നമ്പർ താരം ആന്‍സെ യങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് 22-20, 23-21 തോല്‍വി. 49 മിനുട്ട് നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് സൈന തോല്‍വി സമ്മതിച്ചത്.
ടുർണമെന്‍റില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടർ ഫൈനലില്‍ തായ്‌വാന്‍റെ തായ് ട്സു യിങിനെ നേരിടും. ലോക അഞ്ചാം നമ്പർ താരമായ സിന്ധു ടൂർണെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ സിങ്കപ്പൂരിന്‍റെ സിംഗപ്പൂരിന്‍റെ യോ ജാ മിന്നിനെയാണ് നേരട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ കിടംബി ശ്രീകാന്തും പാറുപ്പള്ളി കശ്യപും നേരത്തെ ടൂർണമെന്‍റില്‍ നിന്നും പുറത്തായിരുന്നു.