ഹൈദരാബാദ്: കളിക്കാരുടെ സുരക്ഷക്ക് അപ്പുറം പണത്തിനാണ് കായിക മേഖലയിലെ ഉന്നത പദവികളിലുള്ളവർ പ്രാധാന്യം നല്‍കുന്നതെന്ന് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാൾ. കൊവിഡ് 19- ആശങ്ക സൃഷ്‌ടിക്കുമ്പോഴും കഴിഞ്ഞ ആഴ്ച്ച ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘപ്പിച്ച പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു സൈന. ട്വീറ്റിലൂടെയാണ് സൈന വിമർശനം ഉന്നയിച്ചത്. ചാമ്പന്‍ഷിപ്പിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ സൈന പുറത്തായിരുന്നു. 20-ാം സീഡ് സൈന നെഹ്‌വാൾ ആദ്യ റൗണ്ടില്‍ ജപ്പാന്‍റെ അകനെ യമാഗുച്ചിയോടാണ് പരാജയപ്പെട്ടത്. സ്‌കോർ 21-11, 21-8. ലോക മൂന്നാം സീഡാണ് യമാഗുച്ചി.
കായിക രംഗത്ത് സുരക്ഷക്ക് അപ്പുറം ഊന്നല്‍ പണത്തിന്: സൈന - Saina news
കൊവിഡ് ആശങ്ക സൃഷ്‌ടിക്കുമ്പോഴും കഴിഞ്ഞ ആഴ്ച്ച ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘപ്പിച്ച പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു സൈന
സൈന
ഇതോടെ സൈനയുടെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യതയെന്ന സ്വപ്നത്തിനും തിരിച്ചടി നേരിട്ടു. ലോക റാങ്കിങ്ങളില്‍ ആദ്യ 16 സ്ഥാനങ്ങളില്‍ ഉൾപ്പെട്ട താരങ്ങൾക്കെ ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനാകൂ.
കൊവിഡ് 19 ബാധയെ തുടർന്ന് ലോക കായിക കലണ്ടറിന്‍റെ താളം തെറ്റി. നിരവധി ടൂർണമെന്‍റുകൾ മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തു. ഇക്കൂട്ടത്തില്‍ ബാഡ്മിന്‍ വേൾഡ് ഫെഡറേഷനും ടൂർണമെന്‍റുകൾ മാറ്റിവെച്ചു.