അല്‍മെരെ: കരിയറിലെ ആദ്യ ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവ ബാഡ്മിന്‍റൺ താരം ലക്ഷ്യസെന്‍. ഡച്ച് ഓപ്പൺ ബാഡ്‌മിന്‍റണില്‍ പുരുഷ വിഭാഗം സിംഗിൾസിലാണ് ലക്ഷ്യ സെന്നിന്‍റെ കിരീടനേട്ടം.
ഡച്ച് ഓപ്പൺ കിരീടം ചൂടി ലക്ഷ്യസെൻ - badminton news
ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായ കൗമാര താരം ലക്ഷ്യ സെന്നിന് കരിയറിലെ ആദ്യ ബി.ഡബ്ല്യു.എഫ് കിരീടം
മൂന്ന് ഗെയിമുകള്‍ നീണ്ട് നിന്ന് പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം നേടിയത്. സ്‌കോര്‍: 15-21, 21-14, 21-15. മത്സരം ഒരു മണിക്കൂർ മൂന്ന് മിനിറ്റ് നീണ്ടുനിന്നു. 75,000 യു.എസ് ഡോളര്‍ സമ്മാനത്തുക നല്‍കുന്ന ടൂർണമെന്‍റാണ് ഡച്ച് ഓപ്പൺ.
കഴിഞ്ഞ വര്‍ഷം ഏഷ്യൻ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളിയും ലക്ഷ്യ സെന്‍ നേടിയിരുന്നു. ഈ വര്‍ഷം നടന്ന ബെല്‍ജിയന്‍ ഇന്‍റർനാഷണലില്‍ വിജയിച്ച ലക്ഷ്യ സെന്‍ പോളിഷ് ഓപ്പണില്‍ റണ്ണറപ്പുമായിരുന്നു. ലോക ബാഡ്‌മിന്‍റൺ റാങ്കിങില്‍ 72-ാം സ്ഥാനത്താണ് ലക്ഷ്യസെൻ.