ബാസല്‍: സ്‌പെയിനിന്‍റെ ലോക മൂന്നാം നമ്പര്‍ കരോലിന മരിന് മുന്നില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വീണ്ടും അടിതെറ്റി. സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ഫൈനല്‍ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഏഴാം നമ്പറായ സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ 21-12, 21-5. 35 മിനിട്ട് നീണ്ട പോരാട്ടത്തിലെ ആദ്യ സെറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച സിന്ധു രണ്ടാമത്തെ സെറ്റില്‍ അടിയറവ് പറഞ്ഞു.
കരോലിനക്ക് മുന്നില്‍ വീണ്ടും കാലിടറി; സ്വിസ് ഓപ്പണ്‍ ഫൈനലില്‍ സിന്ധുവിന് തോല്‍വി
35 മിനിറ്റ് നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ പിവി സിന്ധുവിനെ സ്‌പെയിനിന്‍റെ മൂന്നാം നമ്പറായ കരോലിന മാരിന്‍ പരാജയപ്പെടുത്തിയത്
ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ സ്വന്തമാക്കിയ സിന്ധു 18 മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിച്ചത്. സിന്ധു അവസാനമായി ഫൈനലില്‍ പ്രവേശിച്ചത് 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലാണ്. നേരത്തെ റിയോ ഒളിമ്പിക്‌സില്‍ സ്‌പെയിനിന്‍റെ കരോലിന മാരിനോട് തോറ്റതിനെ തുടര്‍ന്നാണ് സിന്ധുവിന് വെള്ളി മെഡലുകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നത്. 2016ലെ റിയോ ഒളിമ്പിക്‌സ് കൂടാതെ 2017ലെയും 2018ലെയും ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പുകളുടെ ഫൈനലുകളിലും സിന്ധു കരോലിനയോട് പരാജയപ്പെട്ടിരുന്നു.