കൊളംബോ: ലങ്കന്‍ പര്യടനത്തിനായി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ എത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 23 അംഗ സംഘമാണ് ലങ്കയില്‍ എത്തിയത്. രാജ്‌പക്‌സ വിമാനത്താവളത്തില്‍ എത്തിയ സംഘം കൊവിഡ് 19 പരിശോധനക്ക് വിധേയരായി.
ലങ്കന്‍ പര്യടനത്തിന് ജോ റൂട്ടും കൂട്ടരും എത്തി
കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 23 അംഗ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമാണ് ശ്രീലങ്കയില്‍ എത്തിയത്
ഇംഗ്ലീഷ് ടീം
കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ റൂമില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ചൊവ്വാഴ്‌ച നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് കൂടി നെഗറ്റീവെന്ന് തെളിഞ്ഞാല്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനത്തിന് അവസരം ലഭിക്കും.
രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് നായകന്‍ ജോ റൂട്ടിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം ശ്രീലങ്കയില്‍ കളിക്കുക. പരമ്പര ഈ മാസം 14ന് ആരംഭിക്കും.