ജക്കാര്‍ത്ത : ഇന്ത്യന്‍ താരം പിവി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് വിഭാഗം ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ താരം യിവോൺ ലിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം.
37 മിനുട്ടുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു വിജയം പിടിച്ചത്. സ്‌കോര്‍: 21-12, 21-18. ആദ്യ സെറ്റില്‍ അനായാസ ജയം പിടിച്ച സിന്ധുവിന് രണ്ടാം സെറ്റില്‍ ജര്‍മന്‍ താരം നേരിയ വെല്ലുവിളിയുയര്‍ത്തി. എന്നാല്‍ 21-18 സെറ്റ് സ്വന്തമാക്കി സിന്ധു മത്സരവും പിടിച്ചു.