ജക്കാര്‍ത്ത : കിഡംബി ശ്രീകാന്ത് ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ എച്ച്എസ് പ്രണോയിയെയാണ് ശ്രീകാന്ത് കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്തിന്‍റെ വിജയം.
ആദ്യ സെറ്റ് കൈമോശം വന്നതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ നേടിയാണ് ശ്രീകാന്ത് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 21-15, 19-21, 21-12.
നേരത്തെ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, സായ് പ്രണീത് എന്നിവരും ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിരുന്നു. ജപ്പാന്‍റെ എയ ഒഹോരിയെ 70 മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു മറികടന്നത്. ആദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകളും മത്സരവും സിന്ധു സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 17-21, 21-17, 21-17.
അതേസമയം ഫ്രാന്‍സിന്‍റെ ടോമ ജൂനിയർ പോപോവിനെയാണ് പ്രണീത് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് പ്രണീതിന്‍റെ വിജയം. സ്‌കോര്‍: 21-19, 21-18