ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ ഓപ്പണ്‍ (Indonesia Open) ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യന്‍ താരം പി.കശ്യപ് ( P. Kashyap) പുറത്ത്. സിംഗപ്പൂരിന്‍റെ ലോഹ് കീൻ യൂവിനോടാണ് ( Loh Kean Yew) കശ്യപ് തോല്‍വി വഴങ്ങിയത്.
വെറും 23 മിനുട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി. മത്സരത്തിലുടനീളം ലോഹ് കീന് വെല്ലുവിളിയാവാന്‍ കശ്യപിനായില്ല. സ്‌കോര്‍: 11-21, 14-21.
അതേസമയം പുരുഷന്മാരുടെ ഡബിള്‍സ് ഇനത്തില്‍ ഇന്ത്യയുടെ എംആർ അർജുന്‍- ധ്രുവ് കപില സഖ്യവും തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയുടെ ചോയ് സോയ് ഗ്യു- കിം വോൻ ഹോ സഖ്യമാണ് ഇന്ത്യന്‍ ജോഡിയെ തോല്‍പ്പിച്ചത്.
also read: India vs New Zealand | കിവീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയ്‌ക്ക് തിരിച്ചടി ; കെഎല്‍ രാഹുല്‍ പുറത്ത്
41 മിനുട്ട് നിണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. അദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സെറ്റില്‍ നിഷ്‌പ്രയാസം കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 22-20, 21-13.