പാരീസ്:ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണിന്‍റെ പുരുഷ ഡബിൾസില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍. സെമിഫൈനലില്‍ ലോക ആറാം സീഡായ ജപ്പാന്‍റെ വാട്‌നോബ-ഹിരോയൂക്കി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-11, 25-23.
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിൾസ് ഫൈനലില്‍ ഇന്ത്യ - ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ വാർത്ത
സെമി ഫൈനലില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ജപ്പാന്‍റെ വാട്‌നോബ-ഹിരോയൂക്കി സഖ്യത്തെ പരാജയപ്പെടുത്തി
സാത്വിക്-ചിരാഗ് സഖ്യം
50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചത്. ഫൈനലില്‍ ഇരുവരും ലോക ഒന്നാം സീഡായ ഇന്‍റോനീഷ്യയുടെ ഡിഗിയോൺ, സുകാമുൽജോ സഖ്യത്തെ നേരിടും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എട്ടാം സീഡായ കിം അസ്ട്രപ്-ആന്‍ഡേഴ്സ് റാസ്മസന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍- 21-13, 22-20. നേരത്തെ ഇന്ത്യയുടെ പ്രതീക്ഷയായ പിവി സിന്ധുവും സൈന നെഹ്‌വാളും ടൂർണമെന്‍റില്‍ നിന്നും പുറത്തായിരുന്നു.