കേരളം

kerala

ETV Bharat / sports

ഹൈലോ ഓപ്പൺ : കിഡംബി ശ്രീകാന്ത് സെമിയിൽ - എൻജി കാ ലോംഗ് ആംഗസ്

ഹോങ് കോങിന്‍റെ എൻജി കാ ലോംഗ് ആംഗസിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

ഹൈലോ ഓപ്പൺ സൂപ്പർ 500  ഹൈലോ ഓപ്പൺ  കിഡംബി ശ്രീകാന്ത് സെമിയിൽ  Hylo Open  Hylo Open Srikanth cruises to semifinal  എൻജി കാ ലോംഗ് ആംഗസ്  ലീ സി ജിയയെ
ഹൈലോ ഓപ്പൺ : കിഡംബി ശ്രീകാന്ത് സെമിയിൽ

By

Published : Nov 6, 2021, 8:41 AM IST

ജർമ്മനി :ഹൈലോ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ സൂപ്പർതാരം കിഡംബി ശ്രീകാന്ത്. ഹോങ് കോങിന്‍റെ ലോക ഒൻപതാം നമ്പർ താരം എൻജി കാ ലോംഗ് ആംഗസിനെ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് കീഴടക്കിയത്. സ്കോർ 21-11 12-21 21-19.

ആദ്യ സെറ്റ് 21-11 ന് അനായസം ശ്രീകാന്ത് നേടിയെങ്കിലും രണ്ടാം സെറ്റിൽ ഹോങ്‌കോങ് താരം അതി ശക്‌തമായി തിരിച്ചടിച്ചു. ഇതോടെ മത്സരം വാശിയേറിയതായി.

ALSO READ :ടി20 യിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ്; റെക്കോഡ്‌ നേട്ടവുമായി ജസ്‌പ്രീത് ബുംറ

എന്നാൽ അവസാന സെറ്റിൽ പിടിമുറുക്കിയ ശ്രീകാന്ത് സെറ്റും മത്സരവും കൈപ്പിടിയിലൊതുക്കുകയായിരുന്നു. സെമിയിൽ മലേഷ്യയുടെ ലീ സി ജിയയെയാണ് ശ്രീകാന്തിന്‍റെ എതിരാളി.

ABOUT THE AUTHOR

...view details