കേരളം

kerala

ETV Bharat / sports

ഹോങ്കോങ് ഓപ്പണ്‍: ശ്രീകാന്തിന് ഇന്ന് സെമി - കെ ശ്രീകാന്തിന് ഇന്ന് സെമി ഫൈനല്‍ വാർത്ത

ചൈനയുടെ അഞ്ചാം സീഡ് ചെന്‍ ലോങ് മത്സരത്തിനിടെ പിന്മാറിയതിനെ തുടര്‍ന്നാണ് കിഡംബി ശ്രീകാന്ത്​ സെമി ബർത്ത് ഉറപ്പിച്ചത്

കിഡംബി ശ്രീകാന്ത്

By

Published : Nov 16, 2019, 1:06 AM IST

ഹോങ്കോങ്: ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമി ഫൈനലില്‍ കടന്നു. ചൈനയുടെ അഞ്ചാം സീഡ് ചെന്‍ ലോങ് മത്സരത്തിനിടെ പിന്മാറിയതിനെ തുടര്‍ന്നാണ് 13-ാം സീഡ് ശ്രീകാന്തിന് സെമി ബർത്ത് ഉറപ്പായത്. ഇന്ന് നടക്കുന്ന സെമിയില്‍ ചൈനയുടെ 27-ാം സീഡ് ലീ ചെക്ക് യുവിനെ ശ്രീകാന്ത് നേരിടും.

ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ ലോങ്ങിനെതിരെ ശ്രീകാന്ത് ആദ്യ ഗെയിം നേടിയിരുന്നു. സ്‌ക്കോർ 21-13. രണ്ടാം ഗെയിമിന് മുമ്പായിരുന്നു ചെന്‍ ലോങ്ങ് പിന്‍വാങ്ങിയത്. ശ്രീകാന്തിന് ടൂർണമെന്‍റിന്‍റെ തുടക്കം മുതല്‍ ഭാഗ്യത്തിന്‍റെ പിന്‍ബലമുണ്ടായിരുന്നു. ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയും ശ്രീകാന്തിനെതിരെ പിന്മാറിയിരുന്നു.

നേരത്തെ ഇന്ത്യയുടെ പി വി സിന്ധു ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് നേടിയശേഷം ഒരു ടൂര്‍ണമെന്‍റിലും മൂന്നാം റൗണ്ടിനപ്പുറം കടക്കാന്‍ സിന്ധുവിനായിട്ടില്ല. വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാളും പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷ കശ്യപും ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായിരജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും നേരത്തെ ടൂർണമെന്‍റില്‍ നിന്നും പുറത്തായിരുന്നു.

ABOUT THE AUTHOR

...view details