കേരളം

kerala

ETV Bharat / sports

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ : കിഡംബി ശ്രീകാന്തിന് ആദ്യ റൗണ്ടിൽ തോൽവി - അശ്വിനി പൊന്നപ്പ

ജപ്പാന്‍റെ ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോടിടോയോട് 2-1 നായിരുന്നു ശ്രീകാന്തിന്‍റെ പരാജയം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍  കിഡംബി ശ്രീകാന്ത്  KIDAMBI SRIKANTH  FRENCH OPEN  KIDAMBI SRIKANTH LOSES  അശ്വിനി പൊന്നപ്പ  സാത്വിക്‌ സായിരാജ് റാങ്കിറെഡ്ഡി
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍; കിഡംബി ശ്രീകാന്തിന് ആദ്യ റൗണ്ടിൽ തോൽവി

By

Published : Oct 27, 2021, 8:04 PM IST

പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്തിന് ആദ്യ റൗണ്ടിൽ തന്നെ തോൽവി. ജപ്പാന്‍റെ ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോടിടോയോട് 2-1 നായിരുന്നു പരാജയം. മൊമോടിടോക്കെതിരെ ശ്രീകാന്തിന്‍റെ തുടർച്ചയായ 11-ാം തോൽവിയാണിത്.

നേരത്തെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക്‌ സായിരാജ് റാങ്കിറെഡ്ഡി സഖ്യം വിജയിച്ചിരുന്നു. ഡെൻമാർക്കിന്‍റെ മത്യാസ് തൈരി-മെയ് സരോ സഖ്യത്തിനെതിരെ 21-19, 21-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്‍റെ വിജയം.

ALSO READ :തത്സമയ പരിപാടിക്കിടെ അവതാരകന്‍റെ അപമാനം ; ഇറങ്ങിപ്പോയി ഷുഐബ് അക്തർ

അടുത്ത മത്സരങ്ങളിൽ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച്ച്എസ് പ്രണോയ് തായ്‌വാന്‍റെ ചൗ ടിയാൻ ചെനും നേരിടും. മിക്‌സഡ് ഡബിൾസിൽ ആട്രി മനുവും, റെഡ്ഡി ബി സുമീത്തും ദക്ഷിണ കൊറിയൻ ജോഡിയെയും നേരിടും.

ABOUT THE AUTHOR

...view details