ഹൈദരാബാദ്:ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരം പി.വി സിന്ധു ഒളിമ്പിക്സ് ക്യാമ്പ് വിട്ട് ലണ്ടനിലേക്ക് പോയത് കുടുംബപ്രശ്‌നങ്ങള്‍ കാരണമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പിതാവ് പി.വി രമണ. കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരോഗ്യത്തിലും പരിശീലനത്തിലും ശ്രദ്ധിക്കാൻ ലണ്ടനിലെ ഗറ്റോരേഡ് സ്‌പോര്‍ട്‌സ് സയൻസ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കാണ് സിന്ധു പോയതെന്നും പി.വി രമണ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ ഒളിമ്പിക്സ് ക്യാമ്പില്‍ നിന്നും സിന്ധു മടങ്ങിയത് കുടുംബപ്രശ്‌നങ്ങള്‍ കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അടിസ്ഥാവുമില്ലാത്ത വാര്‍ത്തയാണ് പുറത്തുവന്നതെന്നും, ആരാണ് വ്യക്തതയില്ലാതെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും പിവി രമണ ചോദിച്ചു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്‌സ്‌ക്ലൂസിവ്: പി.വി സിന്ധു ഒളിമ്പിക്സ് ക്യാമ്പ് വിട്ടത് കുടുംബപ്രശ്‌നങ്ങള്‍ കാരണമല്ലെന്ന് സിന്ധുവിന്‍റെ അച്ഛൻ - പിവി രമണ
ആരോഗ്യത്തിലും പരിശീലനത്തിലും ശ്രദ്ധിക്കാൻ ലണ്ടനിലെ ഗറ്റോരേഡ് സ്‌പോര്‍ട്‌സ് സയൻസ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കാണ് സിന്ധു പോയതെന്ന് സിന്ധുവിന്‍റെ അച്ഛൻ പി.വി രമണ ഇടിവി ഭാരതിനോട് പറഞ്ഞു
എക്‌സ്‌ക്ലൂസിവ്: പി.വി സിന്ധു ഒളിപിക്‌സ് ക്യാമ്പ് വിട്ടത് കുടുംബപ്രശ്‌നങ്ങള്‍ കാരണമല്ലെന്ന് സിന്ധുവിന്‍റെ അച്ഛൻ
ക്യമ്പ് വിട്ട് പോയത് വിവാദമായതോടെ സമാന വിശദീകരണവുമായി പി.വി സിന്ധുവും രംഗത്തെത്തിയിരുന്നു. കുടുംബത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എന്‍റെ പരിശീലനത്തിന്‍റെയും ആരോഗ്യസംരക്ഷണത്തിന്‍റെയും ഭാഗമായാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. എന്‍റെ മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാണ് ലണ്ടനിലേക്കെത്തിയതെന്നും പി.വി സിന്ധു സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. കോച്ച് പുല്ലേല ഗോപിചന്ദുമായി സിന്ധുവിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും താരം തള്ളി.