ക്വാലാലംപൂർ: കൊവിഡ് 19നെ തുടർന്ന് ഈ വർഷത്തെ യുഎസ് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റ് മാറ്റിവെച്ചു. ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 23 മുതല്‍ 28 വരെ കാലിഫോർണിയയില്‍ നടക്കാനിരുന്ന ടൂർണമെന്‍റാണ് മാറ്റിവച്ചത്. ആഗോള തലത്തില്‍ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന മോശം സാഹചര്യം കണക്കിലെടുത്ത് യുഎസ്എ ബാഡ്‌മിന്‍റണുമായി ചേർന്നാണ് ഇക്കാര്യത്തില്‍ ബിഡബ്ല്യുഎഫ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎസ് ഓപ്പണ്‍ മാറ്റിവച്ചു - covid news
ജൂണ്‍ 23 മുതല്‍ 28 വരെ കാലിഫോർണിയയില്‍ നടക്കാനിരുന്ന ടൂർണമെന്‍റാണ് ബിഡബ്ല്യുഎഫ് മാറ്റിയത്
ബിഡബ്ല്യുഎഫിന്‍റെ സൂപ്പർ 300-ല്‍ ഉൾപ്പെട്ട ടൂർണമെന്‍റാണ് യുഎസ് ഓപ്പണ്‍. കൊവിഡ് 19-നുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ ഭീതിജനകമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ സംഘാടകർ നിർദ്ദേശിച്ചു. കൊവിഡിനെ തുടർന്ന് ബിഡബ്ല്യുഎഫിന്‍റെ ലോക റാങ്കിങ്ങും ജൂനിയർ ലോക റാങ്കിങ്ങും മാർച്ച് മാസം മുതല്‍ അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. അതേസമയം വൈറസ് ബാധയെ തുടർന്ന് ലോകത്താകമാനം എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്‌തിട്ടുമുണ്ട്.