കേരളം

kerala

ETV Bharat / sports

Kidambi Srikanth: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ശ്രീകാന്തിന് വിജയത്തുടക്കം - N Sikki Reddy

BWF World Tour Finals: പുരുഷ സിംഗിള്‍സ്‌ വിഭാഗത്തില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്‍റെ ടോമ ജൂനിയര്‍ പോപോവിനെയാണ് (Toma Junior Popov) ശ്രീകാന്ത് (Kidambi Srikanth) കീഴടക്കിയത്.

BWF World Tour Finals  Kidambi Srikanth  കിഡംബി ശ്രീകാന്ത്  ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്‌  ടോമ ജൂനിയര്‍ പോപോവ്  Toma Junior Popov  Ashwini Ponnappa  N Sikki Reddy
Kidambi Srikanth: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ശ്രീകാന്തിന് വിജയത്തുടക്കം

By

Published : Dec 1, 2021, 3:56 PM IST

ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്‌ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വിജയത്തുടക്കം. പുരുഷ സിംഗിള്‍സ്‌ വിഭാഗത്തില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്‍റെ ടോമ ജൂനിയര്‍ പോപോവിനെയാണ് ശ്രീകാന്ത് കീഴടക്കിയത്.

42 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്തിന് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ ഫ്രാന്‍സിന്‍റെ ലോക 33ാം നമ്പര്‍ താരത്തിനായില്ല. സ്‌കോര്‍: 21-14, 21-16.

അടുത്ത മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് ശ്രീകാന്തിന്‍റെ എതിരാളി. മൂന്നുതവണ ജൂനിയര്‍ ലോകചാമ്പ്യനായ താരമാണ് കുന്‍ലാവുട്ട്. നേരത്തെ 2014-ല്‍ ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ട് ഘട്ടത്തിലെത്താന്‍ ഇന്ത്യന്‍ താരത്തിനായിരുന്നു.

also read: Santosh Trophy: കേരളത്തിന് സന്തോഷത്തുടക്കം, ലക്ഷദ്വീപിനെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്

Ashwini Ponnappa - N Sikki Reddy lose: വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എന്‍. സിക്കി റെഡ്ഡി സഖ്യം ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങി. ഗ്രൂപ്പ് ബി യില്‍ നടന്ന മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ ജോഡിയായ ജപ്പാന്റെ നാമി മറ്റ്‌സുയാമ-ചിഹാരു ഷിഡ സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ കീഴടക്കിയത്. സ്‌കോര്‍: 21-14, 21-18.

ABOUT THE AUTHOR

...view details