ഗ്യാങ്ഷൂ:ബിഡബ്യൂഎഫ് വേൾഡ് ടൂർ ഫൈനല്‍സി ഇന്ത്യന്‍ താരം പി വി സിന്ധുവിന് തോല്‍വിയോടെ തുടക്കം. ജപ്പാന്‍റെ അകാനെ യമാഗൂച്ചിയോടാണ് സിന്ധു പരാജയപെട്ടത്. 68 മിനുട്ട് നീണ്ട മത്സരത്തിലെ ആദ്യ ഗെയിം ഇന്ത്യന്‍ താരം സ്വന്തമാക്കയെങ്കിലും തുടർന്നുള്ള രണ്ട് ഗെയിമുകളും കൈവിട്ടു. സ്‌കോർ: 18-21,21-18,21-8.
ലോക ബാഡ്മിന്‍റണ്‍ ടൂർ ഫൈനല്‍സ്; സിന്ധുവിന് തോല്‍വിയോടെ തുടക്കം - PV Sindhu News
ലോക ബാഡ്മിന്‍റണ്‍ ടൂർ ഫൈനല്‍സിലെ ആദ്യ മത്സരത്തില്‍ ഒളിമ്പിക്ക് വെള്ളിമെഡല്‍ ജേതാവായ ഇന്ത്യന്‍ താരം പിവി സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് പരാജയപെട്ടു
![ലോക ബാഡ്മിന്‍റണ്‍ ടൂർ ഫൈനല്‍സ്; സിന്ധുവിന് തോല്‍വിയോടെ തുടക്കം പി വി സിന്ധു വാർത്ത BWF World Tour Finals News PV Sindhu News ലോക ബാഡ്മിന്‍റണ്‍ ടൂർ ഫൈനല്‍സ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5348591-thumbnail-3x2-sindhu.jpg)
സിന്ധു
രണ്ടാമത്തെ ഗെയിം നേരിയ വ്യത്യാസത്തിനാണ് സിന്ധു കൈവിട്ടതെങ്കില്‍ മൂന്നാമത്തെ ഗെയിമില്‍ ജപ്പാന്‍ താരത്തിനായിരുന്നു ആധിപത്യം. ഒളിമ്പിക്ക് വെള്ളിമെഡല്‍ ജേതവ് കൂടിയായ പിവി സിന്ധു ടൂർണമെന്‍റില്‍ ഇന്ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ചൈനയുടെ ചെന്‍ യൂ ഫീയെ നേരിടും. യമാഗൂച്ചിയുടെ അടുത്ത മത്സരം ചൈനയുടെ ഹീ ബിംഗ് ജിയാവോക്കെതിരെയാണ്.