കേരളം

kerala

ETV Bharat / sports

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടില്‍ - advances to Round 2

പുരുഷ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്‍റെ നട്ട് എന്‍ഗുയിനെ തോല്‍പ്പിച്ചു. സ്കോര്‍- 17-21,21-16, 21-6

ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടില്‍

By

Published : Aug 20, 2019, 11:04 AM IST

Updated : Aug 20, 2019, 2:14 PM IST

ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്) : ലോകബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സീഡായ കിഡംബി ശ്രീകാന്തും മലയാളി താരം എച്ച് എസ് പ്രണോയിയും ജയത്തോടെ രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്‍റെ നട്ട് എന്‍ഗുയിനെ തോല്‍പ്പിച്ചു. മത്സരം ഒരു മണിക്കൂറും 6 മിനിറ്റും നീണ്ടു.

തിരുവനന്തപുരം സ്വദേശി പ്രണോയ് ഫിന്‍ലന്‍ഡിന്‍റെ എയ്റ്റു ഒസ്കാരി ഹെയ്നോയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. ചൈനീസ് താരം ലിന്‍ ഡാനാണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരം ബി സായ് പ്രണീത് ഒന്നാം റൗണ്ടില്‍ കാനഡയുടെ ജേസണ്‍ ആന്‍റണി പൊ ഷ്യൂവിനെ തോല്‍പ്പിച്ചു. നേരിട്ടുളള ഗെയ്മുകള്‍ക്കായിരുന്നു പ്രണീതിന്‍റെ വിജയം. തിങ്കളാഴ്ച തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ് വാളും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Last Updated : Aug 20, 2019, 2:14 PM IST

For All Latest Updates

ABOUT THE AUTHOR

...view details