മാഡ്രിഡ് :ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ എച്ച്എസ് പ്രണോയിയും, അശ്വിനി പൊന്നപ്പ-എൻ സിക്കി റെഡ്ഡി സഖ്യവും പ്രീ ക്വാർട്ടറില്‍ പ്രവേശിച്ചു. പുരുഷ സിംഗില്‍സില്‍ മലേഷ്യയുടെ ഡാരെൻ ലിയുവിനെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്.
42 മിനിട്ടുകള്‍ നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം വിജയിച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാന്‍ പ്രണോയിക്കായെങ്കിലും രണ്ടാം സെറ്റില്‍ വെല്ലുവിളിയാവാന്‍ മലേഷ്യന്‍ താരത്തിന് കഴിഞ്ഞു. സ്‌കോര്‍: 21-7, 21-17.